കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ത്ഥിക്കാണ് രോഗം ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പനി ബാധിച്ചവരുടെ വിവരങ്ങളും ശേഖരിക്കും.
സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. പനി, തലവേദന, മറ്റ് ശാരീരിക അവശതകള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
