വടക്കന്‍ സിറിയയില്‍ ബോംബ് സ്‌ഫോടനം, 7 പേര്‍ കൊല്ലപ്പെട്ടു

img 20240331 wa0030

സിറിയ: വടക്കന്‍ സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം. രണ്ട് കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശമായ ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്.

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കൂടുതലായി എത്തുന്ന മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തത വന്നിട്ടില്ല. എന്നാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെയും നിരവധി ആളുകള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ പരിക്കേറ്റ് കിടക്കുന്നതിന്റേതും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading