ദോഹ: ഖത്തറില്‍ ഏപ്രില്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരും. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില 2.10 റിയാലാണ് നിരക്ക്. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലാണ് വില. ഡീസല്‍ വിലയിലും മാറ്റമില്ല. ലിറ്ററിന് 2.05 റിയാലായി തുടരും. കഴിഞ്ഞ കുറച്ച് മാസങ്ങളായി, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
ഖത്തറില്‍ ഇന്ധന വില പ്രഖ്യാപിച്ചു
