ദുബായ്: യുഎഇയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയില്‍ ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഒരാഴ്ചത്തെ അവധി നിര്‍ബന്ധമാക്കി യുഎഇ കാബിനറ്റ് ഉത്തരവിട്ടു. ഏപ്രില്‍ 8 തിങ്കളാഴ്ച മുതല്‍ അവധി ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 വരെ അവധി തുടരുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ 15 തിങ്കളാഴ്ച മുതല്‍ സാധാരണ പ്രവൃത്തി ദിവസം പുനരാരംഭിക്കും
