ജിദ്ദ: സൗദി അറേബ്യയിലെ ദുബ തുറമുഖത്ത് വന്‍ ലഹരിമരുന്ന് ശേഖരം സൗദി കസ്റ്റംസ് പിടികൂടി. തണ്ണിമത്തന്‍ ചരക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരു മില്യണ്‍ ഗുളികകളാണ് പിടികൂടിയത്. തുറമുഖം വഴി സൗദി അറേബ്യയിലേക്ക് വന്ന ട്രക്കുകളിലൊന്നില്‍ ഒളിപ്പിച്ച നിലയിലാണ് 1,001,131 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കസ്റ്റംസ് പിടികൂടിയത്. മയക്കുമരുന്ന് വ്യാപാരികളേയും അറസ്റ്റ് ചെയ്തു.
ട്രക്കിലുണ്ടായിരുന്ന തണ്ണിമത്തന്‍ പഴങ്ങളുടെ അകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത്.
