വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാനുമായി ധാരണയിലായ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ ഖത്തര്‍, സൗദി അറേബ്യ കപ്പലുകള്‍ക്ക് നേരെയും ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമുണ്ടായ ഇറാന്റെ ആക്രമണത്തിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം.
ജൂണ്‍ 17 ലെ ഇടക്കാല സമാധാന കരാര്‍ പ്രകാരം ഇറാന്‍ എണ്ണ വില്‍ക്കാന്‍ അനുവദിക്കുന്ന ഇളവ് പിന്‍വലിച്ചതായും ട്രംപ് പറഞ്ഞു. ഹോര്‍മുസിന് സമീപം വാണിജ്യ കപ്പലുകള്‍ഡക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്നാണ് ഇറാന് എണ്ണ കയറ്റുമതിയില്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനുമായുള്ള എംഒയു അവസാനിച്ചുവെന്ന് വിശ്വസിക്കുന്നതായും അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണങ്ങളെ യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത് രാജ്യങ്ങളും അപലപിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The US has launched new strikes on Iran and revoked a waiver allowing Tehran to sell oil under a June 17 interim peace agreement, while reimposing sanctions on Iranian oil exports following attacks on commercial ships near the Strait of Hormuz. Trump told reporters at the NATO summit in Ankara that he believes the Memorandum of Understanding (MoU) with Iran is “over”. Trump blasted Iran as "scum" and "cuckoo" after Washington launched strikes on the Islamic Republic overnight and Iran's Guards said they had targeted US bases in the Gulf. "I think it's over. I don't want to deal with them any more, they're scum," Trump said at a NATO summit in the Turkish capital Ankara when asked if the truce with Iran was now finished.
