ഖത്തര്‍ സ്‌ഫോടനം; മരിച്ചവരില്‍ ഇന്ത്യക്കാരും..അപകടം അട്ടിമറിയല്ല

1q 90

ദോഹ: ഖത്തറിലെ റാസ് ലഫാന്‍ പ്ലാന്റ് അപകടത്തില്‍ മരണപ്പെട്ടവരില്‍ ഇന്ത്യക്കാരും. 13 തൊഴിലാളികളാണ് മരണപ്പെട്ടത്. മരണപ്പെട്ടവര്‍ ഇന്ത്യന്‍, പാകിസ്ഥാന്‍ തൊഴിലാളികളാണെന്ന് ഊര്‍ജ കാര്യ മന്ത്രി സാദ് ഷെരീദ അല്‍ കാബി അറിയിച്ചു. 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്‌ഫോടനത്തിന് പിന്നാലെ ബര്‍സാന്‍ പ്ലാന്റ് പൂര്‍ണമായും അടച്ചതായും അദ്ദേഹം അറിയിച്ചു. അതേസമയം സംഭവത്തില്‍ പാരിസ്ഥിതിക അപകടസാധ്യതകള്‍ അതോറിറ്റി പൂര്‍ണമായും നിഷേധിച്ചു. ഫാക്ടറി പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞതായും സ്ഥലത്ത് നിലവില്‍ ഒരു അപകടവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌ഫോടനം നടന്നത് പ്രാദേശിക പ്ലാന്റിലാണെന്നും കയറ്റുമതിയെ ബാധിക്കില്ലെന്നും ഊര്‍ജ്ജകാര്യ സഹമന്ത്രി സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്. പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെയുള്ള ആവശ്യങ്ങള്‍ക്കായി കരുതല്‍ ശേഖരവുമുണ്ട്. അന്വേഷണ കാലയളവില്‍ ഫാക്ടറി അടച്ചിടുമെന്നും നടപടിക്രമങ്ങള്‍ക്ക് കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഫാക്ടറി എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇപ്പോള്‍ പറയാന്‍ പ്രയാസമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

പരിക്കേറ്റവര്‍ ചികിത്സയിലാണ്. ആവശ്യമായ പരിചരണം നല്‍കുന്നതിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്നും ഊര്‍ജ്ജകാര്യ സഹമന്ത്രി പറഞ്ഞു. അപകടത്തിന്റെ സാഹചര്യം നിര്‍ണ്ണയിക്കാന്‍ പൂര്‍ണ്ണമായ അന്വേഷണവും വസ്തുതാന്വേഷണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
QatarEnergy held a press conference today, June 22, 2026, in Doha following the operational incident which caused the explosion and fire at the Barzan local gas supply facility in Ras Laffan Industrial City on the evening hours of Sunday, June 21, 2026. QatarEnergy also confirmed the death of 13 individuals - of Indian and Pakistani nationalities. Meanwhile, 66 people have been reported injured and are receiving medical treatment, none of whom are in life-threatening condition.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading