ദോഹ: ഖത്തറിലുണ്ടായ ഫാക്ടറി പൊട്ടിത്തെറിയില്‍ വിശദീകരണവുമായി ഖത്തര്‍ എനര്‍ജി. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ബര്‍സാന്‍ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഇപ്പോള്‍ തീ നിയന്ത്രണവിധേയമായതായും ഖത്തര്‍ എനര്‍ജി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ജൂണ്‍ 21, ഞായറാഴ്ച വൈകുന്നേരം പ്ലാന്റില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. തീ നിയന്ത്രണവിധേയം മാക്കാന്‍ അടിയന്തര പ്രതികരണ സംഘങ്ങളെ ഉടന്‍ വിന്യസിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അപ്ഡേറ്റുകള്‍ നല്‍കുമെന്നും ഖത്തര്‍ എനര്‍ജി അറിയിച്ചു.
കഴിഞ്ഞ ദിവസെ രാത്രിയിലുണ്ടായ അപകടത്തില്‍ 18 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. 54 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറുകളെത്തുടര്‍ന്നാണ് അപകടമുണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
QatarEnergy confirms that there was an operational incident during the start-up of operations at Ras Laffan Industrial City which resulted in an explosion and fire at Barzan local gas supply facility in the evening hours of Sunday 21 June 2026. Emergency response teams were deployed immediately to contain the fire, which is now under control.
