ദോഹ: യുഎസ് -ഇറാന്‍ സമാധാന കരാര്‍ അന്തിമമാകുന്നു. 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്തുന്നതിനുള്ള ഒരു റോഡ്മാപ്പ് തീരുമാനിച്ചു. ലെബനനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍’ അവസാനിപ്പിക്കുന്നതിനും തീരുമാനമായി. 18 മണിക്കൂര്‍ നീണ്ട തീവ്രമായ ചര്‍ച്ചയിലാണ് ശേഷമാണ് തീരുമാനം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ കഴിഞ്ഞ ദിവസം സമാധാന കരാറിലെ മധ്യസ്ഥരായ ഖത്തര്‍, പാകിസ്ഥാന്‍ രാജ്യങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം ഇറാന്‍ ഉന്നതതല പ്രതിനിധി സംഘം തിരിച്ചുപോയി.
ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ ചട്ടക്കൂടിനു കീഴിലുള്ള ഉന്നതതല ചര്‍ച്ചകളുടെ ആദ്യ സെഷന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ സമാപിച്ചതായും ഉന്നതതല ചര്‍ച്ചകളുടെ ആദ്യ ദിവസം തന്നെ യുഎസും ഇറാനും ’60 ദിവസത്തിനുള്ളില്‍ ഒരു അന്തിമ കരാറിലെത്തുന്നതിനുള്ള ഒരു റോഡ്മാപ്പില്‍’ സമ്മതിച്ചതായി മധ്യസ്ഥരായ പാകിസ്ഥാനും ഖത്തറും പറഞ്ഞു.
ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍, മധ്യസ്ഥത രാജ്യങ്ങളുടെ പങ്കാളിത്തത്തില്‍ ഒരു ഉന്നതതല സമിതി സ്ഥാപിക്കുന്നതിന് ഇരു കക്ഷികളും സമ്മതിച്ചു. ചര്‍ച്ചയില്‍ പ്രധാനമായും പങ്കെടുക്കുന്നവര്‍ ഉന്നതതല സമിതിക്ക് പതിവായി റിപ്പോര്‍ട്ട് ചെയ്യുകയും ധാരണാപത്രത്തിന്റെ ഫലപ്രദമായ നടപ്പാക്കല്‍ ഉറപ്പാക്കുന്നതിന് ആണവ, ഉപരോധങ്ങള്‍, നിരീക്ഷണ, തര്‍ക്ക പരിഹാര ഗ്രൂപ്പ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പുകളെ നയിക്കുകയും ചെയ്യും.
60 ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്തുന്നതിനുള്ള ഒരു രൂപരേഖ ഉന്നതതല സമിതി അംഗീകരിച്ചു. കൂടുതല്‍ സാങ്കേതിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുകയും ചെയ്യും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇറാന്‍- യുഎസ് രാജ്യങ്ങള്‍ക്കിടയില്‍ ആശയവിനിമയ ലൈന്‍ രൂപീകരിച്ചു.
ധാരണാപത്രം പ്രകാരം ലെബനനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത് ഉറപ്പാക്കുന്നതിനായി ഇരു കക്ഷികളും സമ്മതിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
us-iran agreement signing The High Level Committee has agreed upon a roadmap towards reaching a final deal within 60 days, laying the foundation for the immediate commencement of further technical talks. In addition, a communication line between the parties has been formed for the period mentioned in paragraph 5 of the MoU to avoid incidents and miscommunication with the aim of safe passage for commercial vessels through the Strait of Hormuz.
