ദോഹ: ലുസൈല്‍ ട്രാം സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതായി ഖത്തര്‍ റെയില്‍വേ കമ്പനി (ഖത്തര്‍ റെയില്‍) അറിയിച്ചു. ജൂണ്‍ 26 വെള്ളിയാഴ്ച മുതല്‍ ജൂലൈ 5 ഞായറാഴ്ച വരെ ലുസൈല്‍ ട്രാം സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുമെന്നാണ് അറിയിപ്പ്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണിത്.
സര്‍വീസ് നിര്‍ത്തിവെയ്ക്കുന്ന ദിവസങ്ങളില്‍ യാത്രക്കാര്‍ക്കായി പകരം ബസ് സര്‍വീസ് ഉണ്ടായിരിക്കും. ലെഗ്‌തൈഫിയ സ്റ്റേഷനില്‍ നിന്ന് ടാര്‍ഫത്ത് – സൗത്ത് സ്റ്റേഷനിലേക്ക് പകരം ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. നിലവിലുള്ള മെട്രോ എക്‌സ്പ്രസും പുതുതായി ആരംഭിച്ച മെട്രോലിങ്ക് റൂട്ട് M154 ഉള്‍പ്പെടെയുള്ള മെട്രോലിങ്ക് സേവനങ്ങളും സര്‍വീസ് നടത്തും.
ലുസൈല്‍ ട്രാമിന്റെ അറ്റ്-ഗ്രേഡ് സെക്ഷനുകളിലെ സേവനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കും. അതേസമയം മെട്രോ എക്‌സ്പ്രസ്, മെട്രോലിങ്ക് സര്‍വീസുകള്‍ തടസ്സമില്ലാതെ തുടരും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Railways Company (Qatar Rail) announced the suspension of Lusail Tram services from Friday, June 26, 2026, until Sunday, July 5, to facilitate significant improvement works across the network. During the service suspension period, replacement bus services will operate between Legtaifiya station to Tarfat - South station to maintain service continuity for passengers. Additionally, the existing metroexpress, and metrolink services including a newly launched metrolink route M154, will operate to cover the area.
