ദോഹ: ഖത്തറില്‍ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങള്‍ ലംഘിച്ചതിന് ഒരു കമ്പനി താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. ഒരു മാസത്തേക്ക് അടച്ചുപൂട്ടാനാണ് ഉത്തരവ്. നിയമലംഘനം നടത്തിയതിന് 10 ലക്ഷം റിയാല്‍ പിഴയും ചുമത്തി.
മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതിനും അംഗീകൃത വിലനിര്‍ണ്ണയ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനുമാണ് കമ്പനിക്കെതിരെ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2008 ലെ 8-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 10 പ്രകാരമാണ് ഈ ലംഘനം എന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
