ദോഹ: ഖത്തറില്‍ പൊതുജനങ്ങള്‍ക്ക് വീണ്ടും കര്‍ശന നിര്‍ദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന് നേരെ വീണ്ടും ആക്രമണങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണിത്.
അപകടസ്ഥലങ്ങളില്‍ ഒത്തുകൂടുകയോ പോകുകയോ ചെയ്യരുത്. അപകടത്തിന്റേയോ ആക്രമണത്തിന്റേയോ ഫോട്ടോകള്‍ ചിത്രീകരിക്കുകയോ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട ക്ലിപ്പുകള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. ഇത് രാജ്യത്തെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണ്. അതിനാല്‍ നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
