ദോഹ: ഖത്തറിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 28 ന് പ്രഖ്യാപിച്ച ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകളുടെ പുതുക്കിയ സമയക്രമവും മന്ത്രാലയം പ്രഖ്യാപിച്ചു.
മാര്‍ച്ച് 8 മുതല്‍ 12 വരെയുള്ള കാലയളവിലെ സമയക്രമമാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്. പ്രൈമറി സ്‌കൂളുകളിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12:35 വരെയായിരിക്കും ക്ലാസുകള്‍ നടക്കുക. പ്രിപ്പറേറ്ററി, സെക്കന്‍ഡറി സ്‌കൂളുകള്‍ (ഏഴ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്) രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:15 വരെയും ക്ലാസുകള്‍ നടക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
