മസ്‌കത്ത്: ഒമാനില്‍ ടെലികോം കമ്പനിയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഒമാന്‍- ഖത്തര്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി (ഒറീഡോ) 125 തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടതായാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്. ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ) യുമായി ഏകോപിപ്പിച്ച് കമ്പനി മാനേജ്‌മെന്റുമായി ബന്ധപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
24 മാസത്തെ മുഴുവന്‍ ശമ്പളവും ലഭിക്കുന്നതിന് പകരമായി കമ്പനി ജീവനക്കാര്‍ക്ക് രാജിവയ്ക്കാനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്തതായും അതില്‍ 114 ജീവനക്കാര്‍ ഓഫര്‍ സ്വീകരിച്ചതായും വെളിപ്പെടുത്തി. പതിനൊന്ന് ജീവനക്കാര്‍ ഓഫര്‍ നിരസിച്ചു. സ്ഥാപനത്തിന്റെ മാനേജ്‌മെന്റിനെയും അതിന്റെ ലേബര്‍ യൂണിയനെയും ജനറല്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കേഴ്‌സ് ഓഫ് ഒമാന്‍ (ജിഎഫ്ഒഡബ്ല്യു) നെയും മന്ത്രാലയത്തിലേക്ക് വിളിപ്പിച്ച് വിഷയത്തില്‍ പരസ്പരം യോജിച്ച പരിഹാരം കണ്ടെത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
