ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകളുടെ ഡിസൈന്‍ മാറ്റുന്നു. നിലവിലുള്ള എല്ലാ വാഹന നമ്പര്‍ പ്ലേറ്റുകളും മാറ്റും. മുന്‍നിര അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ആധുനിക സ്മാര്‍ട്ട്-ട്രാഫിക് സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതുമായാണ് പുതിയ ഡിസൈന്‍ സ്ഥാപിക്കുന്നത്. ഇതിനുള്ള രാജ്യവ്യാപക പദ്ധതി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.
നിലവിലുള്ള വാഹന നമ്പര്‍ പ്ലേറ്റുകള്‍ക്ക് പകരം പുതുതായി രൂപകല്‍പ്പന ചെയ്ത നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേണല്‍ ഡോ. ജബര്‍ ഹമൂദ് ജബര്‍ അല്‍-നഈമി പറഞ്ഞു. ഇത് വാഹന പ്ലേറ്റുകളുടെ ദൃശ്യ ഐഡന്റിറ്റി വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നമ്പര്‍പ്ലേറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുകയും നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സംയോജനത്തിലൂടെ ഗതാഗത സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എല്ലാ വിഭാഗം വാഹന പ്ലേറ്റുകളും പുതിയ ഡിസൈനിലേക്ക് മാറ്റും. സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ഒറ്റ അക്ഷരം (Q) ചേര്‍ത്ത് പുതിയ നമ്പര്‍പ്ലേറ്റുകള്‍ സ്ഥാപിക്കും, തുടര്‍ന്ന് (T), (R) എന്നീ അക്ഷരങ്ങള്‍ ചേര്‍ത്ത് പദ്ധതി പല ഘട്ടങ്ങളിലായി നടപ്പിലാക്കും. ഡിസംബര്‍ 13 മുതല്‍ 16 വരെയുള്ള കാലയളവില്‍ സൂം ആപ്ലിക്കേഷന്‍ വഴി പ്രത്യേക പ്ലേറ്റ് നമ്പറുകള്‍ ലഭിക്കുന്ന വാഹനങ്ങള്‍ക്ക് (Q) അക്ഷരം, പുതിയ ഡിസൈനിലേക്ക് മാറ്റുന്നതാണ് ആദ്യഘട്ടം. അംഗീകൃത ക്രമം അനുസരിച്ച് ലഭ്യമായ അക്ഷരങ്ങള്‍ നല്‍കി വാഹന ലൈസന്‍സിംഗ് സിസ്റ്റത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്വകാര്യ വാഹനങ്ങളെയും ഉള്‍പ്പെടുത്തും.
മൂന്നാം ഘട്ടത്തില്‍ നിലവില്‍ ലൈസന്‍സുള്ള എല്ലാ സ്വകാര്യ വാഹനങ്ങളേയും ഉള്‍പ്പെടുത്തും, പിന്നീട് പ്രഖ്യാപിക്കുന്ന സമയപരിധിക്കനുസരിച്ച് അവയുടെ നമ്പറുകളില്‍ (Q) അക്ഷരം ചേര്‍ത്ത് എല്ലാ വാഹനങ്ങളിലും നമ്പര്‍പ്ലേറ്റുകള്‍ മാറ്റിസ്ഥാപിക്കും. പിന്നീട് സ്വകാര്യമല്ലാത്ത വാഹനങ്ങള്‍ക്ക് അധിക ഘട്ടങ്ങള്‍ നടപ്പിലാക്കും, അവയുടെ നമ്പര്‍ പ്ലേറ്റുകളില്‍ രണ്ട് അക്ഷരങ്ങള്‍ ചേര്‍ക്കും. അതേസമയം നമ്പര്‍പ്ലേറ്റുകള്‍ മാറ്റുന്നതിന്റെ ഫീസുകളെക്കുറിച്ചുള്ള ചോദ്യത്തിന്, നിലവിലുള്ള അതേ നിരക്കുകള്‍ക്കനുസൃതമായി പുതിയ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
