ദോഹ: ഖത്തറില്‍ ഇനി ഫുട്‌ബോള്‍ ആരവം. ഫിഫ അറബ് കപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രമാണ് ബാക്കി. ആദ്യ മത്സരത്തില്‍ ടുണീഷ്യ ഗ്രൂപ്പ് എയില്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ സിറിയയെ നേരിടും.
ഇന്ന് മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ 16 ടീമുകള്‍ മാറ്റുരക്കും. ഇന്ന് വൈകിട്ട് 5.30ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. തുടര്‍ന്ന് 7.30ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഫലസ്തിനെ നേരിടും. ഉച്ചയ്ക്ക് 2.30 മുതല്‍ ഗേറ്റുകള്‍ തുറന്നിടും. ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഖലീഫാ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, 974 സ്റ്റേഡിയം എന്നിവിടങ്ങിലായി മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം നടക്കും.
അതേസമയം സ്റ്റേഡിയത്തില്‍ കുടകള്‍, ഡ്രോണുകള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ഫിഫ അറബ് കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തുന്ന ആരാധകര്‍ സ്റ്റേഡിയങ്ങളിലേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത നിരോധിത വസ്തുക്കളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 2 x1.5 മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള ഗ്ലാസ് വെയറുകള്‍, കുടകള്‍, വളര്‍ത്തുമൃഗങ്ങള്‍, പെര്‍ഫ്യൂം കുപ്പികള്‍, പതാകകള്‍, ബാനറുകള്‍, കപ്പുകള്‍, ക്യാനുകള്‍ എന്നിവ നിരോധിച്ച വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലേസര്‍ പോയിന്ററുകള്‍, സെല്‍ഫി സ്റ്റിക്കുകള്‍, ഡ്രോണുകള്‍, പ്രൊഫഷണല്‍ ക്യാമറകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. ലുസൈല്‍ ബൊളിവാര്‍ഡില്‍ അറബ് കപ്പിനായി ഫാന്‍ സോണുകളും ആക്ടിവേഷനുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇന്നുമുതല്‍ ഡിസംബര്‍ 18 വരെ ലുസൈല്‍ സിറ്റി ലുസൈല്‍ ബൊളിവാര്‍ഡ് ഫാന്‍ സോണില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
16 രാജ്യങ്ങളുടെ വിശാലമായ പവലിയനുകളും ഒരുക്കിയിട്ടുണ്ട്. അവയില്‍ റബ് രാഷ്ട്രങ്ങളുടെയും അവരുടെ സംസ്‌കാരങ്ങളുടെയും ഏറ്റവും മികച്ച അവതരണങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും. സന്ദര്‍ശകര്‍ക്കായി വിവിധ സാംസ്‌കാരിക പ്രകടനങ്ങള്‍, തത്സമയ ഷോകള്‍, ഗെയിമുകള്‍ എന്നിവയും ലുസൈല്‍ ബൊളിവാര്‍ഡില്‍ നടക്കും. ടൂര്‍ണമെന്റിലുടനീളം നടക്കുന്ന പരിപാടികള്‍ക്കൊപ്പം ഫുട്‌ബോള്‍ ഗെയിമുകളും ഫാന്‍ സോണില്‍ ആഘോഷിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
