ദോഹാ മെട്രോയുടെ ‘പാര്‍ക്ക് ആന്‍ഡ് റൈഡ്’ സേവനങ്ങളിലും മെട്രോ ലിങ്ക് ബസ് സര്‍വീസിലും മാറ്റം

1q 3

ദോഹ: ഖത്തറില്‍ ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് ദോഹാ മെട്രോയുടെ ‘പാര്‍ക്ക് ആന്‍ഡ് റൈഡ്’ സേവനങ്ങളില്‍ മാറ്റം പ്രഖ്യാപിച്ചു. ദോഹ മെട്രോയുടെയും ലുസൈല്‍ ട്രാമിന്റെയും ഔദ്യോഗിക അക്കൗണ്ടില്‍ ചില അപ്ഡേറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ 1 മുതല്‍ 18 വരെ, ലുസൈല്‍ ക്യുഎന്‍ബി സ്റ്റേഷനിലെ ‘പാര്‍ക്ക് ആന്‍ഡ് റൈഡ്’ പാര്‍ക്കിംഗ് സേവനങ്ങള്‍ അടച്ചിടും. അറബ് കപ്പിനോട് അനുബന്ധിച്ച് ലുസൈല്‍ സ്റ്റേഡിയത്തിലും അല്‍ ബൈത്ത് സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളിലാണ് അടച്ചിടുന്നത്.

എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്ന ദിവസങ്ങളില്‍ (ഡിസംബര്‍ 2, 5, 7, 9, 12) എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഷനിലെ ‘പാര്‍ക്ക് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്’ പാര്‍ക്കിംഗ് ഏരിയകളും അടച്ചിടും.

ഡിസംബര്‍ 2 മുതല്‍ 18 വരെ സ്‌പോര്‍ട്‌സ് സിറ്റി മെട്രോ എക്‌സ്പ്രസ് അല്‍ വാബ് ക്യുഎല്‍എം സ്റ്റേഷനില്‍ നിന്നായിരിക്കും സര്‍വീസ് നടക്കുക.  ഡിസംബര്‍ 1- 17 വരെ m212 മെട്രോ ലിങ്ക് ബസ് അല്‍ റിഫാ മാള്‍ ഓഫ് ഖത്തര്‍ സ്റ്റേഷന് പകരം ഖത്തര്‍ നാഷണല്‍ ലൈബ്രറി സ്‌റ്റേഷന്‍, എക്‌സിറ്റില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.

ഡിസംബര്‍ 2 മുതല്‍ 12 വരെ M202 & m 203 മെട്രോ ലിങ്ക് ബസുകള്‍ എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഷന് പകരം ഖത്തര്‍ നാഷണല്‍ ലൈബ്രറി സ്റ്റേഷന്‍ എക്‌സിറ്റ് 1 ല്‍ നിന്ന് സര്‍വീസ് നടത്തും. ഡിസംബര്‍ 3 -9 വരെ m316 ബസ് റാസ് ബു എബൗദ് സ്റ്റേഷന് പകരം നാഷണല്‍ മ്യൂസിയം സ്റ്റേഷന്‍ എക്‌സിറ്റ് 1ല്‍ നിന്ന് സര്‍വീസ് നടത്തും.

ഡിസംബര്‍ 2 മുതല്‍ 18 വരെ m310 ബസ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഷന് പകരം അല്‍ വാബ് ക്യുഎല്‍എം സ്റ്റേഷന്‍ എക്‌സിറ്റ് ഒന്നില്‍ നിന്നും m311 മെട്രോ ലിങ്ക് സ്‌പോര്‍ട് സിറ്റി സ്‌റ്റേഷന് പകരം അല്‍ സുഡാന്‍ സ്റ്റേഷന്‍ എക്‌സിറ്റ് ഒന്നില്‍ നിന്നും സര്‍വീസ് നടത്തും. M317 ബസ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഷന് പകരം അല്‍ അസീസിയ സ്റ്റേഷന്‍ എക്‌സിറ്റ് 2ല്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading