ട്രിച്ചി: ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമർജൻസി ലാൻഡിംഗ്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (നമ്പർ IXO61) വിമാനമാണ് പറന്നുയർന്ന അതേ വിമാനത്താവളത്തിൽ തന്നെ അടിയന്തിര ലാൻഡിംഗ് നടത്തിയത്. ഉച്ചയ്ക്ക് 12.45 ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയർന്നത്. പറന്നുയർന്ന ശേഷം രണ്ട് മണിക്കൂറോളം വിമാനം ആകാശത്ത് വട്ടമിട്ട് പറന്നു. ഏകദേശം 160 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. പറന്നുയർന്ന് ഉടൻ തന്നെ വിമാനത്തിൽ സാങ്കേതിക തകരാർ ജീവനക്കാരുടെ ശ്രദ്ധിയിൽ പ്പെടുകയും ഇന്ധനം ഒഴിവാക്കുന്നതിനായി വിമാനം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ ചുറ്റി പറക്കുകയുമായിരുന്നു. അതിന് ശേഷമാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഉച്ചകഴിഞ്ഞ് 3.53നായിരുന്നു എമർജൻസി ലാൻഡിങ്.
അതേസമയം, യാത്രക്കാരുടെ ബന്ധുക്കളെ ഈ വിവരം അറിയിച്ചിരുന്നില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമുകലിൽ പരിശോധിച്ചപ്പോഴാണ് വിമാനം തിരുച്ചിറപ്പള്ളിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ടിട്ടില്ല എന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചതെന്നാണ് വിവരം. നാഗപട്ടണം മുൻ എംഎൽഎ തമീം അൻസാരിയുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്നു. ദുബായിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
