ഖത്തറിൽ കിന്റർ ഗാർട്ടനുകൾ,സ്കൂളുകൾ നടത്തുന്നതിനുള്ള ലൈസൻസിന് ഇപ്പോൾ അപേക്ഷിക്കാം

education minstry qtr

ദോഹ: ഖത്തറിൽ 2026-2027 അധ്യയന വർഷത്തേക്ക് സ്വകാര്യ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും പ്രവർത്തന ലൈസൻസ് നൽകുന്നതിനുള്ള അപേക്ഷകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MOEHE) അറിയിച്ചു. “Open a New Educational Institution” പോർട്ടൽ വഴി വെബ്‌സൈറ്റി ലൂടെ അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ഡിസംബർ 7 മുതൽ 2026 ജനുവരി 7 വരെയാണ് സമയപരിധി.

രാജ്യത്ത് സ്വകാര്യ സ്‌കൂൾ ലൈസൻസുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഉടമകൾ, സ്‌കൂൾ കെട്ടിടങ്ങൾ, അക്കാദമിക് മാനദണ്ഡങ്ങൾ എന്നിവയ്ക്കുള്ള ആവശ്യകതകൾ നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം അപേക്ഷകർക്ക് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർ ആകരുത്, കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം, കൂടാതെ അവരുടെ ഐഡി കാർഡിന്റെ പകർപ്പ് സമർപ്പിക്കുകയും വേണം.

ലൈസൻസിംഗിനുള്ള മുൻഗണന പാഠ്യപദ്ധതികൾക്കും വർദ്ധിച്ചുവരുന്ന ആവശ്യകതയുള്ള മേഖലകൾക്കും നൽകുമെന്നും മന്ത്രാലയം അറിയിച്ചു. അൽ ദായീൻ മുനിസിപ്പാലിറ്റിയിലെ ഇന്ത്യൻ പാഠ്യപദ്ധതി; ദോഹ മുനിസിപ്പാലിറ്റിയിലെ സിറിയൻ പാഠ്യപദ്ധതി; ഈജിപ്ഷ്യൻ പാഠ്യപദ്ധതി, പാകിസ്ഥാൻ പാഠ്യപദ്ധതി, ദേശീയ നിലവാരം, അൽ വക്ര മുനിസിപ്പാലിറ്റിയിലെ ഇന്റർനാഷണൽ ബാക്കലറിയേറ്റ് പാഠ്യപദ്ധതി; അൽ വക്ര, അൽ ദായീൻ മുനിസിപ്പാലിറ്റികളിലെ ഫിലിപ്പൈൻ പാഠ്യപദ്ധതി; അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ടുണീഷ്യൻ പാഠ്യപദ്ധതി; അൽ ദായീൻ മുനിസിപ്പാലിറ്റിയിലെ അമേരിക്കൻ, ഫ്രഞ്ച് പാഠ്യപദ്ധതികൾ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക്  സ്വകാര്യ സ്കൂൾ ലൈസൻസിംഗ് വകുപ്പുമായി ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു: 44044906, 44044881.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading