ജിദ്ദ:അനുമതിയില്ലാതെ ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി അധികൃതര്‍. ഒരാഴ്ച്ചക്കിടെ 1,349 പേരാണ് അനധികൃതമായി സര്‍വീസ് നടത്തിയതിന് സൗദി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പിടികൂടിയത്. ലൈസന്‍സില്ലാതെ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ പിടികൂടുകയും ചെയ്തു. ഇത്തരം ടാക്‌സികളിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റിയ 723 പേരും അറസ്റ്റിലായി. സര്‍വീസിനായ വാഹനം വിട്ടുകൊടുത്ത 626 പേരെയും പിടികൂടി.
അതേസമയം ലെസന്‍സില്ലാതെ ടാക്‌സി സര്‍വീസ് നടത്തുന്നത് പ്രവാസികളാണെങ്കില്‍ നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി വാഹനങ്ങള്‍ ടാക്‌സി സര്‍വീസിനായി ഉപയോഗിച്ചാല്‍ അത്തരം വാഹനങ്ങള്‍ കണ്ടുകെട്ടും. അനധികൃത ടാക്‌സികളിലേക്ക് ആളെ വിളിച്ചുകയറ്റാന്‍ ശ്രമിച്ചാല്‍ 11,000 റിയാലാണ് പിഴ. ഇത്തരം വാഹനങ്ങള്‍ 25 ദിവസത്തേക്ക് കണ്ടുകെട്ടും. അനധികൃത ടാക്സികളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനിടെ പിടിയിലായവര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ലഭിക്കും. ഇത്തരം വാഹനങ്ങള്‍ 60 ദിവസം വരെ കണ്ടുകെട്ടും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ വാഹനം ലേലത്തില്‍ വില്‍ക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
