സിനിമാക്കാരെ ഇതിലേ ഇതിലെ…ഖത്തറില്‍ വിഎഫ്എക്‌സ് ഹബ്ബ് വരുന്നു

doha common

ദോഹ: ഖത്തറില്‍ വിഎഫ്എക്‌സ് (VFX) ഹബ്ബ് വരുന്നു. ദോഹയില്‍ പോസ്റ്റ്-പ്രൊഡക്ഷന്‍, വിഎഫ്എക്‌സ് സ്റ്റുഡിയോ സ്ഥാപിക്കുന്നതിനായി ഖത്തര്‍ മീഡിയ സിറ്റി ഫിലിം കമ്മിറ്റിയും ഗ്ലോബല്‍ പോസ്റ്റ്-പ്രൊഡക്ഷന്‍, വിഷ്വല്‍ എഫക്റ്റ്‌സ് പവര്‍ഹൗസായ കമ്പനി 3 യും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു.

2025 ലെ ദോഹ ഫിലിം ഫെസ്റ്റിവലിലാണ് കരാറില്‍ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി, ഖത്തറില്‍ കമ്പനി 3 നടത്തുന്ന ഒരു പോസ്റ്റ്-പ്രൊഡക്ഷന്‍, വിഷ്വല്‍ ഇഫക്റ്റ് സ്റ്റുഡിയോയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. പ്രമുഖ സ്റ്റുഡിയോകള്‍, സ്ട്രീമര്‍മാര്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്നിവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ഖത്തറിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading