ഖത്തര്‍: ഫിഫ ഇൻ്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2025 ന്റെ ടിക്കറ്റ് വില്‍പ്പന നവംബര്‍ 23 ന് ആരംഭിക്കും. http://www.roadtoqatar.qa ല്‍ വിസ കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക പ്രീസെയില്‍ അവസരവുമുണ്ട്. രാവിലെ 8 മണിക്ക് ടിക്കറ്റ് വില്‍പ്പന ആരംഭിക്കും.
ഡിസംബര്‍ 10, 13, 17 തീയതികളില്‍ നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. മൂന്ന് വിഭാഗങ്ങളിലായി മൂന്ന് മത്സരങ്ങള്‍ക്കും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ എടുക്കാം. 20 റിയാല്‍ മുതല്‍ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നു. ഒരു മത്സരത്തിന് ഒരാള്‍ക്ക് പരമാവധി 6 ടിക്കറ്റുകള്‍ വരെ വാങ്ങാം.
എല്ലാ ടിക്കറ്റുകളും ഡിജിറ്റലായിരിക്കും. ഭിന്നശേഷിക്കാരായ ആരാധകര്‍ക്ക് ആക്സസ് ചെയ്യാവുന്ന ഇരിപ്പിട ഓപ്ഷനുകളും ടിക്കറ്റില്‍ ഉള്‍പ്പെടുത്തും. accessibility-fic@sc.qa എന്ന വിലാസത്തിലേക്ക് ഒരു ഇ-മെയില്‍ അയച്ച് സീറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്.
ഫിഫ ഡെര്‍ബി ഓഫ് ദി അമേരിക്കാസ് (ഡിസംബര്‍ 10, ബുധനാഴ്ച രാത്രി 8 മണി, ദോഹ സമയം, ക്രൂസ് അസുല്‍ (മെക്‌സിക്കോ) vCONMEBOL ലിബര്‍ട്ടഡോറസ് 2025 വിജയി, അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍), ഫിഫ ചലഞ്ചര്‍ കപ്പ് (ഡിസംബര്‍ 13 ശനി,രാത്രി 8 മണിക്ക്, ഫിഫ ഡെര്‍ബി ഓഫ് ദി അമേരിക്കാസ് ഖത്തര്‍ 2025 വിജയി-പിരമിഡ്‌സ് എഫ്സി (ഈജിപ്ത്), അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍), ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ ഖത്തര്‍ 2025 (ഡിസംബര്‍ 17, ബുധന്‍, രാത്രി 8 മണിക്ക്, പാരീസ് സെന്റ് ജര്‍മ്മന്‍ (ഫ്രാന്‍സ്)- ഫിഫ ചലഞ്ചര്‍ കപ്പ് ഖത്തര്‍ 2025 വിജയി, അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍).
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2025 മത്സരങ്ങള്‍ ഫിഫ അറബ് കപ്പിന്റെ വിശ്രമ ദിവസങ്ങളില്‍ നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
