ദോഹ: ഖത്തറില്‍ കസ്റ്റംസിന്റെ പൊതുലേലം വീണ്ടും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെയുള്ള കാലയളവില്‍ ‘കസ്റ്റംസ് ലേലം’ ആപ്ലിക്കേഷന്‍ വഴിയാണ് ലേലം നടക്കുന്നത്. 100-ലധികം പരവതാനികളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ലേലത്തിലുള്ളത്. ഓണ്‍ലൈന്‍ ലേലത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണെന്ന് ജനറല്‍ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ‘മസാദ് അല്‍ ജമ്‌റോക്ക്’ ആപ്പ് വഴിയാണ് ലേലം. ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
നവംബര്‍ 16 മുതല്‍ 29 വരെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കസ്റ്റംസ് സന്ദര്‍ശിച്ച്, 8.00am മുതല്‍ 11.00am വരെ ലേലത്തിനുള്ള സാധനങ്ങള്‍ കാണാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
