ഖത്തറിൽ ഇനി ആളില്ലാ എയർ ടാക്സിയും; സർവീസിന്റെ ആദ്യ പരീക്ഷണം വിജയകരമായി

InShot 20251116 095009459

ദോഹ : ഖത്തറിൽ ആളില്ലാത്ത എയർ ടാക്സികളുടെ ആദ്യ പരീക്ഷണം വിജയകരമായി. രാജ്യത്തിന്റെ ഭാവിയിലെ മൊബിലിറ്റി ലാൻഡ്‌സ്കേപ്പിലേക്ക് അത്യാധുനിക സ്വയംഭരണ വ്യോമഗതാഗത സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. ആദ്യത്തെ ആളില്ലാ eVTOL അർബൻ ഫ്ലൈറ്റിന്റെ പരീക്ഷണമാണ് വിജയകരമായത്.

ഗതാഗത മന്ത്രാലയത്തിന്റെ (MoT) മേൽനോട്ടത്തിൽ, ഭാവിയിലേക്കുള്ള നിരവധി പരീക്ഷണങ്ങളുടെ ഭാഗമായാണ് എയർ ടാക്സി ഡെമോൺസ്ട്രേഷൻ ഫ്ലൈറ്റ്. ഓൾഡ് ദോഹ തുറമുഖത്തിനും കത്താറ കൾച്ചറൽ വില്ലേജിനും ഇടയിലാണ് പരീക്ഷണ എയർ ടാക്സി ഫ്ലൈറ്റ് നടത്തിയത്. AI, നൂതന എയർ നാവിഗേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പൂർണ്ണമായ സ്വയം നിയന്ത്രണ സംവിധാനം ഉപയോഗിച്ചാണ് എയർ ടാക്സി പ്രവർത്തിക്കുന്നത്. നേരിട്ടുള്ള മനുഷ്യ ഇടപെടലുകൾ ഇല്ലാ എന്നതാണ് പ്രത്യേകത.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like