കുവൈത്ത് സിറ്റി: വരുമാനത്തില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നല്‍കുക എന്നിവയ്‌ക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വാണിജ്യ, വ്യക്തിഗത അക്കൗണ്ടുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഉള്‍പ്പെടെ എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിരീക്ഷണ പരിധിയില്‍ വരും. വ്യക്തികളുടെ കെ.വൈ.സി ഡേറ്റയില്‍ ബാങ്ക് രേഖപ്പെടുത്തിയ വരുമാന പരിധിയുമായി പൊരുത്തപ്പെടാത്ത ഇടപാടുകള്‍ നടത്തുന്നവരോട് വിശദീകരണം ആവശ്യപ്പെടും. മറുപടി തൃപ്തികരമല്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
