അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ചു. അഹമ്മദാബാദ് അമറേലി സെഷന്‍സ് കോടതിയുടെതാണ് വിധി. അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പശുക്കളെ ഹിന്ദുമതം പവിത്രമായി കണക്കാക്കുന്നുവെന്നും ഇതറിഞ്ഞു കൊണ്ടാണ് പ്രതികള്‍ കുറ്റം ചെയ്തതെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു വിധി. പശുക്കളെ കൊലപ്പെടുത്തുകയും ഗോമാംസം കടത്തുകയും ചെയ്തതിനാണ് ശിക്ഷ.
രാജ്യത്ത് ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. മൂന്നുപേരില്‍ നിന്നും പശുവിന്റെ മാംസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്. 2023 ലാണ് സംഭവം. അമ്രേലിയില്‍ വ്യാപകമായ വിവാദങ്ങള്‍ക്കും ഇത് കാരണമായിരുന്നു. സംഭവത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് സെഷന്‍സ് ജഡ്ജി വിധി പറയുന്നത്. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതികള്‍ പ്രതികരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
