കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖയിലെ സ്‌കൂളുകള്‍ക്ക് പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലുടനീളം തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കരണം. സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ഏഴ് മണിക്കൂര്‍ പുതിയ പ്രവൃത്തിദിനം അവതരിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം).
കുവൈത്ത് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസുഫ് അല്‍-സബഹ് തീരുമാനം അംഗീകരിച്ചു. പുതിയ നിയമം ജോലിയുടെ ദൈര്‍ഘ്യം ഇടവേളകളില്ലാതെ, പ്രതിദിനം ഏഴ് യഥാര്‍ത്ഥ പ്രവൃത്തി മണിക്കൂറുകളായി നിശ്ചയിച്ചിട്ടുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്ഥിരീകരിച്ചു. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (65) അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനമെന്നും അതോറിറ്റി വ്യക്തമാക്കി.
സ്വകാര്യ സ്‌കൂളുകളുടെ കാര്യക്ഷമത, വഴക്കം, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ പുതിയ സംവിധാനം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
