സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഹൗസ് ഡ്രൈവര്‍മാരുടെ പദവി മാറ്റാനുള്ള സമയപരിധി കൂട്ടി

1q 50

റിയാദ്: സൗദി അറേബ്യയില്‍ സ്പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ ഹൗസ് ഡ്രൈവര്‍മാരുടെ പദവി മാറ്റാനുള്ള സമയപരിധി നീട്ടി. സ്‌പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്യാതെ ഒളിച്ചോടിയതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട് ഹുറൂബ് ആയ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ളവരുടെ പദവി മാറ്റാന്‍ സമയപരിധിയാണ് കൂട്ടിയത്. ആറ് മാസത്തേക്ക് കൂടി സാവകാശം കൂടി അനുവദിച്ചു. ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വീസയിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്നും സൗദി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടിയതായി അധികൃതര്‍ പ്രഖ്യാപിച്ചത്. ഹൗസ് ഡ്രൈവര്‍മാര്‍ പുതിയ സ്‌പോണ്‍സറെ കണ്ടെത്തണം. പുതിയ സ്‌പോണ്‍സര്‍ മുസാനിദ് പ്ലാറ്റ്ഫോം വഴി തൊഴിലാളിയെ സ്വീകരിക്കുന്നതിനുള്ള അപേക്ഷ മന്ത്രാലയത്തിലേക്ക് അയക്കണം. അതേസമയം, ഇഖാമ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ വ്യക്തി വിവരങ്ങള്‍ മുസാനിദ് സിസ്റ്റത്തില്‍ കാണുന്നുണ്ടെങ്കില്‍ മാത്രമേ ഹുറൂബ് മാറ്റം സാധ്യമാകൂ. ഈ ആനുകൂല്യം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹുറൂബായവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാകൂവെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading