കുവൈത്തിൽ എണ്ണ കിണറിൽ അപകടം: രണ്ട് മലയാളികൾ മരിച്ചു

InShot 20251112 160557970

കുവൈത്ത് സിറ്റി: കുവൈത്തിൽ അബ്ദലി പ്രദേശത്തെ എണ്ണ കിണറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശൂർ സ്വദേശി നിഷിൽ നടുവിലെ പറമ്പിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾ ജഹറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
നിഷിൽ അടുത്തയാഴ്ച നാട്ടിൽ പോകാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്.

റിഗ്ഗിൽ ജോലിക്കിടെ പ്രഷർ പൈപ്പ് പൊട്ടി ശക്തമായി തലക്ക് പിന്നിൽ വന്നടിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. പരിക്കേറ്റ കാസർകോഡ് സ്വദേശിയായ മറ്റൊരു യുവാവ് തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading