ദോഹ: ഖത്തറില്‍ നാളെ, നവംബര്‍ 13 വ്യാഴാഴ്ച രാവിലെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്കായി ‘ഇസ്തിസ്‌ക പ്രാര്‍ത്ഥന’ പ്രാര്‍ത്ഥന നടക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി ആഹ്വാനം ചെയ്തു. നാളെ രാവിലെ ലുസൈല്‍ പ്രാര്‍ത്ഥനാ മൈതാനത്ത് അമീര്‍ ഇസ്തിസ്‌ക പ്രാര്‍ത്ഥന നിര്‍വഹിക്കും.
രാജ്യത്തുടനീളം രാവിലെ 6:04 ന് ഇസ്തിസ്‌ക പ്രാര്‍ത്ഥന ആരംഭിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. പ്രാര്‍ത്ഥന നടക്കുന്ന പള്ളികളുടെയും പ്രാര്‍ത്ഥനാ സ്ഥലങ്ങളുടെയും പട്ടികയും എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പ്രഖ്യാപിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
