കോട്ടയം: കുമാരനെല്ലൂരില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂര അതിക്രമം. രമ്യ മോഹനെ (36)യാണ് ഭര്‍ത്താവ് ജയന്‍ ശ്രീധരന്‍ മര്‍ദിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ ആയിരുന്നു അതി ക്രൂരമര്‍ദ്ദനം. യുവതിയുടെ മുഖത്തടക്കം ഗുരുതര പരുക്കേറ്റു. യുവതിയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തു. പതിവായി മര്‍ദിക്കാറുണ്ടെന്നും മൂന്ന് മക്കളേയും ജയന്‍ ഉപദ്രവിക്കുമെന്നും രമ്യ പറഞ്ഞു.
രണ്ട് ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ആഹാരം കഴിക്കാനെങ്കിലും സാധിച്ചതെന്നും യുവതി പറഞ്ഞു. പ്രതിയായ ഭര്‍ത്താവ് ജയന്‍ ശ്രീധരന്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.
നേരത്തെ ഇവര്‍ ഖത്തറിലായിരുന്നു താമസം. ഖത്തറില്‍ ആയിരുന്നപ്പോഴും ആക്രമിക്കുമായിരുന്നു എന്നും രമ്യ പറഞ്ഞു. മുമ്പ് മൂന്ന് തവണ ഇയാള്‍ക്കെതിരെ പോലീസില്‍ കേസ് കൊടുത്തിട്ടുണ്ട്. പരാതിപ്പെടാന്‍ പോലും പറ്റാത്ത തരത്തില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
