ദോഹ: ഖത്തറിലെ അബ്ദുള്‍ അസീസ് ബിന്‍ ജാസിം സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. സ്ട്രീറ്റിലെ രണ്ട് ലെയ്‌നുകളും അടച്ചിടും.
ലെജ്‌ബൈലാത്ത് ഇന്റര്‍ചേഞ്ചിലേക്ക് വരുന്നതും ടെലിവിഷന്‍ ഇന്റര്‍ചേഞ്ചിലേക്ക് പോകുന്നതുമായ അബ്ദുല്‍ അസീസ് ബിന്‍ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്‌നുകള്‍ താല്‍ക്കാലികമായി പൂര്‍ണമായും അടച്ചിടും. റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 14, വെള്ളിയാഴ്ച പുലര്‍ച്ചെ 12മണിമുതല്‍ നവംബര്‍ 16 ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെയാണ് റോഡ് അടച്ചിടുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
