ഇനി സ്വര്‍ണം മാത്രമല്ല; വെള്ളി ആഭരണങ്ങളും പണയം വയ്ക്കാം

1q 29

കൊച്ചി: സ്വര്‍ണാഭരണങ്ങള്‍ മാത്രമല്ല ഇനി മുതല്‍ വെള്ളിയും പണയം വയ്ക്കാം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 2026 ഏപ്രില്‍ 1 മുതല്‍ വെള്ളി ആഭരണങ്ങള്‍ പണയം വെയ്ക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ചെറുകിട ധനകാര്യ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ഉള്‍പ്പെടെയുള്ള വാണിജ്യ ബാങ്കുകള്‍, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സഹകരണ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ഹൗസിങ് കമ്പനികള്‍ക്ക് എന്നിവയ്ക്ക് വെള്ളി ഈടായി സ്വീകരിച്ച് വായ്പ നല്‍കാന്‍ കഴിയും. എന്നാല്‍ വെള്ളി പണയമായി സ്വീകരിക്കുമ്പോള്‍ കൃത്യമായ പരിശോധന വേണമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

വെള്ളിക്കുമേല്‍ വായ്പ നല്‍കുന്നത് നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഹ്രസ്വകാല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്വര്‍ണ്ണാഭരണങ്ങള്‍ നാണയങ്ങള്‍ എന്നിവ പണയം വയ്ക്കാം എന്നാണ് ആര്‍ബിഐ സര്‍ക്കുലര്‍. പരമാവധി 10 കിലോഗ്രാം വെള്ളി വരെ ഈടായി സ്വീകരിക്കാം. വെള്ളി കോയിനുകളാണെങ്കില്‍ പരമാവധി 500 ഗ്രാം വരെയേ ഈടായി സ്വീകരിക്കാവൂ. അതേസമയം വെള്ളിയില്‍ നിക്ഷേപിച്ച ഇടിഎഫുകള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. സില്‍വര്‍ ബാറുകള്‍ വച്ച് കൊണ്ട് വായ്പ എടുക്കുന്നതും പരിമിതപ്പെടുത്തിയിട്ടുണ്ട്. പണയം വയ്ക്കുന്ന വെള്ളിയുടെ മൂല്യം മാത്രമേ കണക്കാക്കൂ. വിലയേറിയ കല്ലുകള്‍ അല്ലെങ്കില്‍ രത്‌നങ്ങള്‍ എന്നിവ പരിഗണിക്കില്ല.

അതേസമയം പണയം വച്ച വെള്ളി വീണ്ടും വച്ച് വായ്പ എടുക്കാന്‍ സാധിക്കില്ല. ഈടായി ലഭിച്ച സ്വര്‍ണമോ വെള്ളിയോ ഉപയോഗിച്ച് കൊണ്ട് മറ്റൊരു വായ്പ എടുക്കാനും പാടില്ല. ഉടമസ്ഥാവകാശം സംശയാസ്പദമാണെങ്കിലും വായ്പ നല്‍കാന്‍ കഴിയില്ല. വായ്പയുടെ തിരിച്ചടവ് 12 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയും വേണം. വെള്ളി വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. രണ്ടര ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് 85 ശതമാനം വരെ വെള്ളിക്ക് വായ്പ ലഭിക്കുന്നത്. എന്നാല്‍ 5 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 75 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. വായ്പ തിരിച്ചടയ്ക്കാന്‍ പരാജയപ്പെട്ടാല്‍ കടം കൊടുക്കുന്നയാള്‍ക്ക് ഈട് ലേലം ചെയ്യാനും സാധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading