ദോഹ: ഖത്തറില്‍ സാല്‍വ റോഡിലെ വോള്‍സെയില്‍ മാര്‍ക്കറ്റ് ഇന്റര്‍ചേഞ്ച് താല്‍ക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റ് ഇന്റര്‍സെക്ഷനില്‍ നാല് ദിശകളില്‍ നിന്നും താല്‍ക്കാലികമായും പൂര്‍ണ്ണമായും അടച്ചിടും.
അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബര്‍ 12 ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് ഇന്റര്‍ചേഞ്ച് അടച്ചിടുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
