ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മെഗാ പ്രൊമോഷന്‍; വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

1q 28

ദോഹ: ഖത്തറിലെ മുന്‍നിര ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ജാക്ക്‌പോട്ട് ജേര്‍ണി’ മെഗാ പ്രൊമോഷന്റെ നാലാം ഘട്ട വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു. 20 ഭാഗ്യശാലികള്‍ക്ക് യഥാക്രമം 2000, 1000 ഖത്തര്‍ റിയാല്‍ മൂല്യമുള്ള ക്യാഷ് വൗച്ചറുകള്‍ സമ്മാനമായി ലഭിച്ചത്.

അടുത്ത ലക്കി ഡ്രോ നവംബര്‍ 27 നു നടക്കും. 2025 ജൂലൈ 3 നു തുടങ്ങി ഡിസംബര്‍ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ 10 ഭാഗ്യശാലികള്‍ക്ക് പുതിയ മോഡല്‍ ഹ്യൂണ്ടായ് കാറും 1,50,000 റിയാല്‍ മൂല്യമുള്ള ക്യാഷ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരമാണ് ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുള്ളത്.

ഖത്തറിലെ ഗ്രാന്‍ഡ് മാള്‍/ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്. ഖത്തര്‍ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും, ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഈ അവസരങ്ങള്‍ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like