സീസണല്‍ ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍ എടുത്തോ? കാമ്പയിനുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

health ministry 3

ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സീസണല്‍ ഇന്‍ഫ്‌ലുവന്‍സാ കാമ്പയിന്‍ തുടരുന്നു. എച്ച്എംസി, പിഎച്ച്‌സിസി, രാജ്യത്തെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികള്‍ എന്നിവയുമായി സഹകരിച്ചാണ് കാമ്പയിന്‍ നടത്തുന്നത്.

സെപ്തംബര്‍ രണ്ടാം പകുതിയില്‍ ആരംഭിച്ച കാമ്പയിനില്‍ ഇതുവരെ ഏകദേശം 58,000 വ്യക്തികള്‍ വാക്‌സിന്‍ എടുത്തു. പിഎച്ച്‌സിസിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 31 ആരോഗ്യ കേന്ദ്രങ്ങള്‍, എല്ലാ പ്രധാന ആശുപത്രികള്‍ ഉള്‍പ്പെടെ 57 സ്വകാര്യ ആശുപത്രികള്‍, ഖത്തര്‍ എനര്‍ജി, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ ഉള്‍പ്പെടെയുള്ള 15 അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 103-ലധികം ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്.

പ്രമേഹം, ആസ്ത്മ, ഹൃദയ-ശ്വാസകോശ രോഗങ്ങള്‍, വൃക്ക തകരാറുകള്‍, ദുര്‍ബലമായ പ്രതിരോധ ശേഷിയും വിട്ടുമാറാത്ത അവസ്ഥകളുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍( 60 വയസ്സിന് മുകൡ പ്രായമുള്ളവര്‍). ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുത്തിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാക്‌സിന്‍ സംബന്ധിച്ച കൂടുതല്‍ വിവകങ്ങള്‍ക്കും സംശയങ്ങള്‍ക്കും 16000 എന്ന നമ്പറില്‍ ഖത്തര്‍ ഹെല്‍ത്ത് സെക്ടര്‍ യൂണിഫൈഡ് കോള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading