ദോഹ: ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ സൈബര്‍ സുരക്ഷാ ഏജന്‍സി. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെ ബാധിക്കുന്ന ഒരു ഗുരുതരമായ സുരക്ഷാ അപകടസാധ്യത കണ്ടെത്തിയതായി ഗൂഗിള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഖത്തര്‍ നാഷണല്‍ സൈബര്‍ സുരക്ഷാ ഏജന്‍സി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
‘സീറോ ക്ലിക്ക്’ എന്ന് വിളിക്കപ്പെടുന്ന സുരക്ഷാ പ്രശ്‌നമാണ് കണ്ടെത്തിയത്. ഒരു ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക്, വൈ-ഫൈ അല്ലെങ്കില്‍ ബ്ലൂടൂത്ത് വഴി ഒരു അപകടകരമായ ഡാറ്റ പാക്കറ്റ് അയച്ചാണ് സൈബര്‍ ആക്രമണം ഉണ്ടാക്കുന്നത്. അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കളും അവരുടെ ഉപകരണ നിര്‍മ്മാതാക്കള്‍ ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകളും ലഭ്യമാക്കിയാലുടന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും സൈബര്‍ ഏജന്‍സി ശുപാര്‍ശ ചെയ്തു.
ആന്‍ഡ്രോയിഡ് 13, 14, 15, 16 വേര്‍ഷനുകളില്‍ ഇത് ബാധിക്കാന്‍ ഇടയുണ്ട്. അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായി ഗൂഗിള്‍ ചില ശുപാര്‍ശകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഏറ്റവും പുതിയ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യണം. 2025-11-01 നിലയിലേക്ക് സെക്യൂരിറ്റി ലെവല്‍ അപ്ഡേറ്റ് ചെയ്യണം. ഓട്ടോമറ്റിക് അപ്ഡേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. ഇത് വേഗത്തിലുള്ള സംരക്ഷണത്തിന് സഹായിക്കും.
സൈഡ്ലോഡിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. ഗൂഗിള്‍ പ്ലേ പോലുള്ള വിശ്വസനീയ ഉറവിടങ്ങളില്‍ നിന്ന് മാത്രം സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക. പ്ലേ പ്രൊട്ടക്ട് ഉപയോഗിക്കണം. സുരക്ഷിതമല്ലാത്ത Wi-Fi കണക്ട് ചെയ്യുന്നത് ഒഴിവാക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
