ഇന്ത്യക്കാര്‍ക്ക് സുവര്‍ണാവസരം; റിയാദ് ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്

1q 23

റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്. ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദിയില്‍ കാലാവധിയുള്ള ഇഖാമയും താമസരേഖയുമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 12.

പ്രാരംഭ പ്രതിമാസ ശമ്പളം: 4000 സൗദി റിയാല്‍, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കംപ്യൂട്ടര്‍ പ്രവൃത്തി പരിചയം, ഇംഗ്ലിഷ് സംസാരിക്കുന്നതിലും എഴുതുന്നതിലുമുള്ള മികച്ച പ്രാവീണ്യം. അറബിയിലുള്ള ജോലി പരിജ്ഞാനം എന്നിവ അഭികാമ്യം.

പ്രായപരിധി 2025 നവംബര്‍ 1ന് 35 വയസ്സില്‍ താഴെയായിരിക്കണം. ഷോര്‍ട്ട്ലിസ്റ്റിങ്/രേഖകളുടെ പരിശോധന, എഴുത്തുപരീക്ഷ, ഒബ്ജക്റ്റീവ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന പരീക്ഷ, ടൈപ്പിങ് ടെസ്റ്റ് എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായിരിക്കും ടൈപ്പിങ് ടെസ്റ്റും അഭിമുഖവും നടത്തുക. ഇന്റര്‍വ്യൂ ബോര്‍ഡ്/സെലക്ഷന്‍ കമ്മിറ്റി ഉദ്യോഗാര്‍ഥിയുടെ മൊത്തത്തിലുള്ള വ്യക്തിത്വവും മേഖലയിലെ അനുഭവവും പരിശോധിക്കും.

അപേക്ഷിക്കേണ്ട വിധം
അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, പരിചയം തെളിയിക്കുന്ന രേഖകള്‍, പ്രത്യേക പരിശീലന കോഴ്സുകളുടെ പകര്‍പ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യമായ എല്ലാ രേഖകളും PDF ഫോര്‍മാറ്റിലാക്കി admin.riyadh@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കാം. ഇമെയിലിന്റെ വിഷയ വിവരമായി (Subject Line) ‘ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള അപേക്ഷ – ഉദ്യോഗാര്‍ഥിയുടെ പേര്” എന്ന് കൃത്യമായി രേഖപ്പെടുത്തണം. അനുബന്ധ രേഖകളില്ലാത്തതും തെറ്റായ വിവരങ്ങളുള്ളതുമായ അപേക്ഷകള്‍ നിരസിക്കപ്പെടും. എഴുത്തുപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ തീയതി പിന്നീട് അറിയിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading