മിസൈദ് റോഡ്
അല്‍ വക്രയില്‍ നിന്ന് മിസൈമീര്‍ ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന മിസൈദ് റോഡ് എക്‌സിറ്റ് ഇ റിംഗ് റോഡിലേക്കുള്ള താല്‍ക്കാലിക റോഡ് അടച്ചിടുമെന്ന് അഷ്ഗല്‍ പ്രഖ്യാപിച്ചു. നവംബര്‍ 8 ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെയും 2025 നവംബര്‍ 9 ഞായറാഴ്ച പുലര്‍ച്ചെ 12 മുതല്‍ രാവിലെ 5 വരെയും റോഡ് അടച്ചിടും.
ജബൂര്‍ ബിന്‍ അഹമ്മദ് ഇന്റര്‍സെക്ഷനില്‍ നാല് ദിശകളിലും റോഡ് പൂര്‍ണമായും അടച്ചിടും. നവംബര്‍ 07 വെള്ളിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ 2025 നവംബര്‍ 08 ശനിയാഴ്ച രാവിലെ 7:00 വരെ റോഡ് അടച്ചിടും.
കോര്‍ണിഷ് സ്ട്രീറ്റ്
ഐന്‍ ഹെല്‍റ്റാന്‍ R/A നിന്ന് വരുന്നതും അല്‍ ഗവാസ് സ്ട്രീറ്റിലേക്ക് പോകുന്നതുമായ അല്‍ കോര്‍ണിഷ് സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടും. ഇന്ന്, നവംബര്‍ 6 വ്യാഴാഴ്ച മുതല്‍ നവംബര്‍ 9 ഞായറാഴ്ച വരെ രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 5:00 വരെ അടച്ചിടല്‍ പ്രാബല്യത്തില്‍ വരും.
ജാസിം ബിന്‍ ഹമദ് സ്ട്രീറ്റ്
ഫഹദ് ബിന്‍ ജാസിം അല്‍ താനി സ്ട്രീറ്റില്‍ നിന്ന് ജാസിം ബിന്‍ ഹമദ് സ്ട്രീറ്റിലേക്ക് വരുന്ന താല്‍ക്കാലിക ഫ്രീ റൈറ്റ് പൂര്‍ണ്ണമായ നിരോധിക്കും. നവംബര്‍ 6 വ്യാഴാഴ്ച വൈകുന്നേരം 4:00 മണി മുതല്‍ 2025 നവംബര്‍ 9 ഞായറാഴ്ച പുലര്‍ച്ചെ 5:00 മണി വരെ റോഡ് അടച്ചിടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
