ദോഹ: ഖത്തര്‍-ബഹ്‌റൈന്‍ ഫെറി സര്‍വീസിന് തുടക്കമായി. ഖത്തറിലെ അല്‍-റുവൈസ് തുറമുഖത്തെ ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 50 മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ സമുദ്ര യാത്രാ പാതയ്ക്കാണ് തുടക്കമായത്.
അല്‍-റുവൈസ് തുറമുഖത്ത് ഇരു രാജ്യങ്ങളിലെയും മന്ത്രിമാരുടെയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. ഖത്തറിനേയും ബഹ്‌റൈനേയും ബന്ധിപ്പിക്കുന്ന ആദ്യ സര്‍വീസാണിത്. ഏകദേശം 50 മിനിറ്റ് യാത്രാ സമയത്തില്‍ ഇരു രാജ്യങ്ങളിലേക്ക് യാത്ര സാധ്യമാകും. ഒരു വ്യക്തിക്ക് ഇക്കണോമി ക്ലാസ് യാത്രയ്ക്ക് ഒരു റൗണ്ട് ട്രിപ്പ് നിരക്ക് 265 റിയാലായിരിക്കും.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഗതാഗതം, ടൂറിസം, വ്യാപാര വിനിമയം എന്നിവ മെച്ചപ്പെടുത്തുക, പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുഖകരവും സുരക്ഷിതവുമായ ഗതാഗത മാര്‍ഗ്ഗം നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര ലിങ്ക് സര്‍വീസ് ആരംഭിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
