പ്രവാസികള്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദം; ആധാര്‍ കാര്‍ഡിലെ പേര്, മൊബൈല്‍ നമ്പര്‍, ജനനത്തീയതി ഓണ്‍ലൈനായി നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാം

aadhar

ഡല്‍ഹി: ആധാര്‍ കാര്‍ഡുകളില്‍ പ്രഖ്യാപിച്ച പ്രധാന അപ്ഡേറ്റുകള്‍ ഇന്ന്, നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്രവാസകള്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാകും. ഇനിമുതല്‍ ആധാറിലെ പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ആധാര്‍ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. നേരിട്ട് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ ഇത് ചെയ്യാനാകും. വിദേശത്ത് നിന്നുള്ളവര്‍ക്കും ഈ സേവനം ഉപയോഗിക്കാനാവും.

അഡ്രസ് മാറ്റുന്നതിന് വൈദ്യുതി അല്ലെങ്കില്‍ വാട്ടര്‍ ബില്ലുകള്‍ പോലുള്ള യൂട്ടിലിറ്റി ബില്ലുകള്‍ ഓണ്‍ലൈന്‍ അപ്ഡേറ്റുകള്‍ക്കുള്ള സാധുവായ വിലാസ തെളിവായി സ്വീകരിക്കും. ഔദ്യോഗിക ആധാര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരുത്താന്‍ കഴിയും. നിങ്ങളുടെ ആധാര്‍ നമ്പറും ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച ഒടിപിയും ഉപയോഗിച്ച് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാം.

തുടര്‍ന്ന് ആധാര്‍ അപ്ഡേറ്റ് ചെയ്യുക” എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് വിവരങ്ങള്‍ തിരുത്താനാവും. ഇതിനായി 75 രൂപ ഫീസ് അടയ്ക്കണം. ആവശ്യമെങ്കില്‍ ബന്ധപ്പെട്ട രേഖകളും അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിച്ച് ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും കഴിയും.

2026 ജൂണ്‍ 14 വരെ ഓണ്‍ലൈന്‍ ആധാര്‍ അപ്ഡേറ്റുകള്‍ സൗജന്യമാണ്. അതിന് ശേഷം പേര്, വിലാസം,മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 75 രൂപ ഈടാക്കും. എന്നാല്‍ ബയോമെട്രിക്ക്, ഫിംഗര്‍പ്രിന്റുകള്‍, ഐറിസ് സ്‌കാന്‍, ഫോട്ടോ മാറ്റുന്നതിന് തുടങ്ങിയവയ്ക്കായി ആധാര്‍ സേവ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചേ മതിയാകൂ. ബയോമെട്രിക് അപ്ഡേറ്റുകള്‍ക്ക് 125 രൂപയാണ് ഫീസ്.15-17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്.

എല്ലാ പാന്‍കാര്‍ഡ് ഉടമകളും 2025 ഡിസംബര്‍ 31-നകം അവരുടെ ആധാര്‍ ലിങ്ക് ചെയ്യണം. ചെയ്യാതിരുന്നാല്‍ 2026ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് നിര്‍ജ്ജീവമാക്കും. പുതിയ പാന്‍ അപേക്ഷകര്‍ക്കും ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന ആവശ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading