സിയോള്‍: പാറ്റയെ കൊല്ലാനായി കെട്ടിടത്തിന് തീയിട്ട യുവതിക്ക് അറസ്റ്റ് വാറന്റ്. ദക്ഷിണ കൊറിയയിലെ വടക്കന്‍ നഗരമാ ഒസാനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പാറ്റയെ കൊല്ലാനായി യുവതി ഫ്‌ലെയിം ത്രോവര്‍ ഉപയോഗിച്ചതിന് പിന്നാലെ ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ തീ പിടിച്ചിരുന്നു. തീ പടര്‍ന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അയല്‍വാസി മരണപ്പെട്ടതിന് പിന്നാലെയാണ് 20കാരിക്കെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്. ലൈറ്ററും തീ പടര്‍ത്താന്‍ ഉപയോഗിക്കുന്ന സ്‌പ്രേയും ഉപയോഗിച്ചാണ് 20 കാരി പാറ്റയെ കത്തിക്കാന്‍ നോക്കിയത്. എന്നാല്‍ സ്‌പ്രേയിലൂടെ തീ കെട്ടിടത്തിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു.
അബദ്ധത്തില്‍ തീ പടത്തിയതിനും അശ്രദ്ധ മൂലം ഒരാള്‍ മരിച്ചതിനുമാണ് 20കാരിക്കെതിരെ കേസ് എടുത്തത്. ഒന്നാം നിലയില്‍ വ്യാപാര സ്ഥാപനങ്ങളും ശേഷിക്കുന്ന നിലകളിലായി 32 വീടുകളുമുള്ള കെട്ടിടത്തിലാണ് 20കാരി പാറ്റയെ പിടിക്കാനുള്ള ശ്രമത്തിനിടെ തീയിട്ടത്. അഞ്ചാം നിലയിലായിരുന്നു യുവതി താമസിച്ചിരുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
