ഖിയാഫ് -ഡിഎല്‍എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റിന് വിപുലമായ സ്വാഗത സംഘം

1q 97

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ സംഘടിപ്പിക്കുന്ന ഡി.എല്‍.എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ദ്വിദിന സാഹിത്യശില്പശാലയും സാംസ്‌കാരിക സദസ്സും ഗസല്‍-ഖവാലി സംഗീത സായാഹ്നവുമടക്കം വിവിധ സെഷനുകള്‍ അടങ്ങുന്നതാണ് ഡി ഏല്‍ എഫ് സാഹിത്യോത്സവം.

രചനയുടെ രസതന്ത്രം, പുതിയകാല സാഹിത്യം-നവമാധ്യമങ്ങള്‍-സമൂഹം-സ്വാധീനം, കവിതയുടെ മണ്ണും ആകാശവും, ഇന്‍ഡോ-ഖത്തര്‍ സാംസ്‌കാരിക വിനിമയത്തിന്റെ അടയാളങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക സെഷന്‍, എഴുത്തുകാരന്റെ പണിപ്പുര, സാംസ്‌കാരിക സദസ്സ് തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് മലയാളത്തിലെ മുന്‍നിര എഴുത്തുകാരും ഭാഷാവിദഗ്ദരും നേതൃത്വം നല്‍കും. ദോഹയിലെ സാഹിത്യതല്‍പരരായ മുതിര്‍ന്നവര്‍ക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരത്തെ രജിസ്റ്റര്‍ ചെയ്ത് ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്. സംഗീതവിരുന്ന് ഉള്‍പ്പെടെയുള്ള സമാപനസംഗമത്തില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാവും.

പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഐസിസി മുംബൈ ഹാളില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരികളായി എ.പി.മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹ്‌മാന്‍, പി.എന്‍. ബാബു രാജന്‍ എന്നിവരെ തിരഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്‍മാനായി ഷറഫ് പി. ഹമീദ്, കണ്‍വീനര്‍മാരായി കെ.കെ.ഉസ്മാന്‍, ഡോ.സാബു കെ. സി. എന്നിവരും വര്‍ക്കിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ് ആയി ശോഭ നായര്‍, ഹുസൈന്‍ കടന്നമണ്ണ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഡി.എല്‍.എഫ്. ജനറല്‍ കണ്‍വീനറായി തന്‍സീം കുറ്റ്യാടിയും, അസിസ്റ്റന്റ് കണ്‍വീനറായി മുരളി വാളൂരാന്‍ എന്നിവരും നിര്‍ദേശിക്കപ്പെട്ടു.

അബ്രഹാം ജോസഫ്, ഡോ. ഹസ്സന്‍ കുഞ്ഞി, എസ് എ എം ബഷീര്‍, മിനി സിബി, അന്‍വര്‍ ഹുസ്സൈന്‍, ഹുസൈന്‍ മുഹമ്മദ്.യു, ആഷിഖ് അഹമ്മദ്, ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, പ്രതിഭ രതീഷ്, സറീന അഹദ്, റഊഫ് കൊണ്ടോട്ടി, മന്‍സൂര്‍ മൊയ്തീന്‍, വര്‍ഗീസ് വര്‍ഗീസ്, സലിം നാലകത്ത്, ഉസ്മാന്‍ കല്ലന്‍,താജുദ്ദീന്‍, നസീര്‍ പാനൂര്‍, അബ്ദുല്‍ അഹദ്, ബിനു കുമാര്‍, ത്വയ്യിബ ഇബ്രാഹിം, ഓമനക്കുട്ടന്‍, നിഹാദ് അലി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.

വിവിധ വകുപ്പ് കണ്‍വീനര്‍മാരായി അഷ്റഫ് മടിയാരി (സാമ്പത്തികം), മജീദ് പുതുപ്പറമ്പ്, ഷംല ജഹ്ഫര്‍ (രജിസ്ട്രേഷന്‍), അന്‍സാര്‍ അരിമ്പ്ര, പ്രദോഷ് (പശ്ചാത്തലസൗകര്യങ്ങള്‍), ഷംന ആസ്മി, സുരേഷ് കൂവാട്ട് (പ്രചാരണം), അന്‍വര്‍ ബാബു, ഇഖ്ബാല്‍.കെ.പി (സംഗീത സായാഹ്നം ഏകോപനം), സലാം മാട്ടുമ്മല്‍, റാം മോഹന്‍ (റെഫ്രഷ്‌മെന്റ്), യൂനുസ്.പി.ടി, സ്മിത ആദര്‍ശ് (ഗസ്റ്റ് മാനേജ്‌മെന്റ്), ജാബിര്‍ റഹ്‌മാന്‍, ഷാമിന ഹിഷാം, അമല്‍ ഫെര്‍മിസ് (സപ്ലിമെന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.

സമിതി അംഗങ്ങളായി അമാനുല്ല വടക്കാങ്ങര, മുഹമ്മദലി പൂനൂര്‍, ഫൈസല്‍ അബൂബക്കര്‍, മജീദ് നാദാപുരം, നാസിമുദ്ദീന്‍, നിമിഷ നിഷാദ്, ജഹ്ഫര്‍, ഗിരീഷ് കുമാര്‍ ശ്രീലകം, ഷമീര്‍ പട്ടരുമഠം, ഹിഷാം, നൗഫിറ ഹുസ്സൈന്‍, ഷജിന, സുനില്‍ പെരുമ്പാവൂര്‍, ലിജി അബ്ദുല്ല, സിറാജ് കുഞ്ഞിബാവ, സുബൈര്‍ വെള്ളിയോട്, ഹുസ്സൈന്‍ വാണിമേല്‍, ശ്രീകല ഗോപിനാഥ്, സിറാജ് സിറു, ഫസല്‍ റഹ്‌മാന്‍, സുധീര്‍.എം.എ, ശരീഫ് ചെരണ്ടത്തൂര്‍, ഒ.കെ. മുനീര്‍, സനൂദ്, അഷ്റഫ് അച്ചോത്ത്, ശരീഫ് സി.പി, അസ്ലം കൊടുമ, ഫൈസല്‍ അരിക്കാട്ടയില്‍, മിസാബ് ഹമീദ്, എസ്.എച്. എ. മജീദ്, ബുഷ്റ അഷ്‌കര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഫോറം പ്രസിഡന്റ് ഡോ. സാബു കെസി അധ്യക്ഷനായ സ്വാഗതസംഘം രൂപീകരണയോഗം ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി മജീദ് പുതുപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് അഷറഫ് മടിയാരി നന്ദിയും പറഞ്ഞു. തന്‍സീം കുറ്റ്യാടി പ്രോഗ്രാം രൂപരേഖ അവതരിപ്പിച്ചു.

ഷാനവാസ് ബാവ, ഷറഫ് പി ഹമീദ്, പി എന്‍ ബാബുരാജ്, കെ കെ ഉസ്മാന്‍, മിനി സിബി, അന്‍വര്‍ ഹുസൈന്‍, എസ് എ എം ബഷീര്‍, ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, പ്രദോഷ് കുമാര്‍, ത്വയിബ ഇബ്രാഹിം, അന്‍വര്‍ ബാബു, മജീദ് നാദാപുരം, ഒ. കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് qiafdlf2025@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading