ദോഹ: ഖത്തറില്‍ ഇന്ന്, ഒക്ടോബര്‍ 21 ന് ഒറിയോണിഡ് ഉല്‍ക്കാവര്‍ഷം കാണാനാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഇന്ന്, വൈകിട്ട് ആരംഭിക്കുന്ന ഉല്‍ക്കാവര്‍ഷം ബുധനാഴ്ച പുലര്‍ച്ചെ വരെ തുടരും. മണിക്കൂറില്‍ ഏകദേശം 30 ഉല്‍ക്കകള്‍ എന്ന നിരക്കില്‍ കണാനാകുമെന്നും അധികൃതര്‍ അറിയിച്ചു.
താമസക്കാര്‍ക്ക് ഉപകരണങ്ങളുടെയോ ദൂരദര്‍ശിനികളുടെയോ ആവശ്യമില്ലാതെ തന്നെ ഉല്‍ക്കകളെ നിരീക്ഷിക്കാനും കാണാനും കഴിയും. ചൊവ്വാഴ്ച രാത്രി 10:00 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ ആകാശത്തിന്റെ കിഴക്കന്‍ ചക്രവാളത്തിലേക്ക് നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനും നിരീക്ഷിക്കാനും കഴിയും. ആധുനിക ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ച് ഓറിയോണിഡ് ഉല്‍ക്കാവര്‍ഷത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും.
പ്രശസ്തമായ ഹാലിയുടെ വാല്‍നക്ഷത്രമാണ് ഓറിയോണിഡ് ഉല്‍ക്കാവര്‍ഷത്തിന്റെ ഉറവിടം. ഭൂമി സൂര്യനുചുറ്റും അതിന്റെ ഭ്രമണപഥത്തില്‍ നീങ്ങുകയും എല്ലാ വര്‍ഷവും ഒക്ടോബറില്‍ ഹാലിയുടെ വാല്‍നക്ഷത്രം അവശേഷിപ്പിച്ച പൊടിപടലങ്ങള്‍ക്ക് സമീപം കടന്നുപോകുകയും ചെയ്യുമ്പോഴാണ് ഉല്‍ക്കാവര്‍ഷം സംഭവിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് വളരെ അകലെയായ ഏറ്റവും ഇരുണ്ട പ്രദേശങ്ങള്‍ ഉല്‍ക്കാവര്‍ഷം കൃത്യമായി കാണാനാകും. വെളിച്ചവും പരിസ്ഥിതി മലിനീകരണവും ഉല്‍ക്കകളുടെ കാഴ്ചയെ തടസ്സപ്പെടുത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
