അബുദാബി: ഇറ്റലിയിലെ കാറ്റാനിയ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ അറേബ്യ വിമാനം പുള്‍ അപ്പ് വാണിങ് നല്‍കിയതില്‍ അന്വേഷണം. അപകടകരമായ രീതിയില്‍ മെഡിറ്ററേനിയന്‍ കടലിന് അടുത്തേക്ക് താഴന്ന സംഭവത്തിലാണ് ഇറ്റലി അന്വേഷണം ആരംഭിച്ചത്. സംഭവം ഗുരുതരമാണെന്നും ഇറ്റലിയുടെ വ്യോമയാന സുരക്ഷാ റഗുലേറ്റര്‍ വ്യക്തമാക്കി. അതേസമയം വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് പൈലറ്റുമാരും നാല് കാബിന്‍ ക്രൂ അംഗങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 20നായിരുന്നു സംഭവം. ജോര്‍ദാനിലെ ക്വീന്‍ ആലിയ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യയുടെ എയര്‍ബസ് എ320 വിമാനത്തിന് ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് അപകടമുണ്ടായത്. ഇറ്റാലിയന്‍ റഗുലേറ്റര്‍ ഏജന്‍സിയ നസിയൊണാലെ പെര്‍ ലാ സിക്യുറസാ ഡെല്‍ വോളോ (എഎന്‍എസ്‌വി) ആണ് ഇക്കാര്യം അറിയിച്ചത്. വിമാനം കടല്‍ത്തീരത്തേക്ക് കുത്തനെ താഴ്ന്നപ്പോള്‍ വിമാനത്തിലെ ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിങ് സിസ്റ്റം (ജിപിഡബ്ല്യുഎസ്) പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
