ദോഹ: രാജ്യത്തെ കായിക മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കുള്ള ഫീസ് കുറച്ചതായി മന്ത്രാലയം. നിക്ഷേപ അവസരങ്ങളെയും കായിക അന്തരീക്ഷത്തിന്റെ വികസനത്തെയും പിന്തുണയ്ക്കുന്നതിനും സംരംഭകരെയും നിക്ഷേപകരെയും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടാണിത്.
വിവിധ സേവനങ്ങള്‍ക്കും ലൈസന്‍സുകള്‍ക്കുമുള്ള ഫീസ് കുറച്ച് 2025 ലെ 177-ാം നമ്പര്‍ മന്ത്രിതല തീരുമാനം കായിക-യുവജന മന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍-താനി പുറപ്പെടുവിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
