ദോഹ: ഖത്തറില്‍ ഷെയ്ഖ് ജാസിം ഖുര്‍ആന്‍ മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ മത്സരത്തിന്റെ 30-ാമത് സെഷനിലേക്കുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചതെന്ന് സംഘാടക സമിതി അറിയിച്ചു.
രാജ്യത്തെ പുരുഷ, സ്ത്രീ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അപേക്ഷിക്കാം. ‘സമ്പൂര്‍ണ്ണ ഹോളി ഖുര്‍ആന്‍ വിഭാഗം’ എന്ന വിഭാഗത്തിനും, പ്രത്യേകിച്ച് പുരുഷ, സ്ത്രീ പൗരന്മാര്‍ക്ക് ‘ഫിയാത്ത്’ വിഭാഗത്തിനും (ഖുര്‍ആനിന്റെ ഭാഗങ്ങള്‍ മനഃപാഠമാക്കുന്നതിന്) രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്.
ഒക്ടോബര്‍ 28 വരെ വെബ്‌സൈറ്റ് വഴിയും മത്സരത്തിന്റെ ബാര്‍കോഡ് സ്‌കാന്‍ ചെയ്തും രജിസ്‌ട്രേഷന്‍ നടത്താം. രണ്ട് മത്സരങ്ങളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് (islam.qa) വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. മത്സരത്തിന് വ്യവസ്ഥകള്‍ ബാധകമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
