ഖത്തറില്‍ അടിയന്തരമായി O-ve രക്തം ആവശ്യമുണ്ട്

1q 90

ദോഹ: ഖത്തറില്‍ അടിയന്തരമായി O-ve (ഒ-നെഗറ്റീവ്) രക്തം ആവശ്യമുണ്ട്. ഒ നെഗറ്റീവ് രക്തഗ്രൂപ്പുള്ള രക്തദാതാക്കള്‍ക്ക് ഉടന്‍ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 9:30 വരെയും ശനിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയും ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററിലെത്തി രക്തം ദാനം ചെയ്യാം. വെള്ളിയാഴ്ചകളില്‍ സെന്റര്‍ അടച്ചിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 44391081-1082 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading