ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍ എന്ന പേരില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍, 43,000ത്തിലധികം ഉല്‍പ്പന്നങ്ങളുമായി പ്രവാസികള്‍ പിടിയില്‍

1q 91

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ പെര്‍ഫ്യൂം നിര്‍മ്മാണ കേന്ദ്രം തകര്‍ത്ത് അധികൃതര്‍. ജലീബ് അല്‍-ഷുയൂഖില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ പെര്‍ഫ്യൂം നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ അറിയിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ റെയ്ഡില്‍ അന്താരാഷ്ട്ര-പ്രാദേശിക പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ വ്യാജമായി നിര്‍മ്മിക്കുകയും സംഭരിക്കുകയും ചെയ്തിരുന്നതായും കണ്ടെത്തി.

ഫാക്ടറി നടത്തിയിരുന്ന ഏഷ്യന്‍ പൗരന്മാരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. പെര്‍ഫ്യൂം എക്സിബിഷന്‍ അടുത്തിരിക്കുന്ന സമയത്ത് വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നത് തടയാന്‍ അധികൃതര്‍ അതിവേഗം നടപടിയെടുക്കുകയായിരുന്നു. റെയ്ഡിനിടെ 15,000ത്തിലധികം വ്യാജ പെര്‍ഫ്യൂം പാക്കേജിംഗ് ബോക്‌സുകളും, വിതരണം ചെയ്യാന്‍ തയ്യാറാക്കിയ 28,000 ഒഴിഞ്ഞ കുപ്പികളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആകെ 43,000ത്തിലധികം വ്യാജ ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ഫാക്ടറി അധികൃതര്‍ പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like