റിയാദ്: സൗദി അറേബ്യയില്‍ അക്കൗണ്ടിങ് മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ആദ്യഘട്ടം ഉടന്‍ ആരംഭിക്കും. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാര്‍ ഉള്ള സ്ഥാപനങ്ങളിലെ 40% അക്കൗണ്ടിങ് ജോലികള്‍ സൗദി സ്വദേശികള്‍ക്ക് മാത്രമായി മാറ്റി വയ്ക്കുകയാണ് ആദ്യ ഘട്ടത്തിന്റെ ലക്ഷ്യമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
സൗദി സ്വദേശികളായ അഭ്യസ്തവിദ്യരും യോഗ്യരുമായ സ്ത്രീ- പുരുഷ തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക, സ്വകാര്യ മേഖലയിലെ അക്കൗണ്ടിങ് തസ്തികളില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. രണ്ടാം ഘട്ടത്തില്‍ 50% ആയി സ്വദേശിവല്‍ക്കരണ തോത് വര്‍ദ്ധിക്കും. ഇത് 2026 ഒക്ടോബര്‍ 27 ന് നടപ്പിലാക്കും. തുടര്‍ന്ന് മൂന്നാം ഘട്ടം 2027 ഒക്ടോബര്‍ 27 മുതല്‍ നടപ്പിലാക്കുന്നതോടെ സ്വദേശിവല്‍ക്കരണ തോത് 60% ആയി ഉയരും. നാലാം ഘട്ടത്തില്‍ 70% ആക്കുകയും ചെയ്യും, ഇത് 2028 ഒക്ടോബര്‍ 27 ന് നടപ്പിലാക്കും.
മൂന്നോ നാലോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങളുടെ 30% സൗദി സ്വദേശികള്‍ക്കായി സംവരണം ചെയ്യുന്നതിനാണ് അഞ്ചാം ഘട്ടം ലക്ഷ്യമിടുന്നത്. അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നാലാം ഘട്ടം നടപ്പിലാക്കുന്നത് തുടരുകയും ചെയ്യും. സ്വകാര്യ മേഖലയിലെ അക്കൗണ്ടിങ് പ്രൊഫഷനുകളില്‍ സ്വദേശികളുടെ സാന്നിധ്യം ഉയര്‍ത്തുന്നതോടൊപ്പം, സാമ്പത്തിക വ്യവസ്ഥയില്‍ പുരുഷ-സ്ത്രീ പൗരന്മാരുടെ സംഭാവന വര്‍ധിപ്പിക്കുക എന്നിവയാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. പുതിയ തീരുമാനം നടപ്പില്‍ വരുന്നതോടെ വിവിധ അക്കൗണ്ടിങ് തസ്തികളില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
